---
title: "നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം ; മൂന്ന് പേർക്ക് പരിക്ക്"
english_title: "Car loses control and falls into a ravine; three injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/312617/Car loses control and falls into a ravine; three injured"
published_at: "2025-09-03T07:06:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b79bc1ddef2_1000315815.png"
keywords: []
---

# നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം ; മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം.

## Article Content

എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം.

ഊന്നുകല്ല് റോഡിലാണ് കാർ 15 അടിയോളം താഴ്ച്‌ചയുള്ള തോട്ടിലേക്ക് മറിഞ്ഞത്. പൈങ്ങോട്ടൂർ കുളപ്പുറത്താണ് സംഭവം.

മൂന്ന് പേർ വാഹനത്തിൽ ഉണ്ടായിരുന്നു. ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/312617/Car loses control and falls into a ravine; three injured)